
കുറ്റ്യാടി : ബസ് ഡ്രൈവറെ മർദിച്ച പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യാഴം വൈകിട്ട് കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന ഇതൾ ബസ്സിലെ ഡ്രൈവർ സി എച്ച് മിഥുനെ കാറിലെത്തിയ ആറംഗ സംഘം തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിക്ക് സമീപം ബസ് തടഞ്ഞു മർദിക്കുകയായിരുന്നു.
സംഭവത്തിൽ ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂ ണിയൻ സിഐടിയു കുന്നുമ്മൽ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂണിയൻ പൊലീസിനോട് ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




