
പൊഴുതന : പുലിപ്പേടിയിൽ അച്ചൂരിലെ വിവിധ പ്രദേശങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായതോടെ നാട്ടുകാർ ഭയത്തിലാണ്. ചൊവ്വ രാത്രി 11ന് പതിമൂന്ന് ഭാഗത്ത് പ്രദേശവാസികൾ പുലിയെ കണ്ടു. വനംവകുപ്പും ആർ ആർടി അംഗങ്ങളും തിരച്ചിൽ നടത്തി. ബുധൻ പുലർച്ചെ രണ്ടോടെ തേയിലത്തോട്ടത്തിൽ വീണ്ടും പുലിയെത്തി. വളർത്തുനായയെ ആക്രമിച്ചു. രാവിലെ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് ഡ്രോൺ പരിശോധന നടത്തി.
തിങ്കളാഴ്ച അച്ചൂർ 16 ഭാഗത്ത് റോഡരികിൽ പുലിയെ കണ്ടിരു ന്നു. വാഹനങ്ങൾക്ക് കുറുകെ പുലി ഓടിപ്പോയതായി നാട്ടു
കാർ പറഞ്ഞു. പൊഴുതന പഞ്ചായത്തിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലയാണിത്. സ്കൂളുകളിലും അങ്കണവാടികളിലും മദ്രസകളിലും പോകുന്ന വിദ്യാർഥികൾക്കടക്കം പുലിയുടെ സാന്നിധ്യം ഭീഷണിയായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



