കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയിലായി. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റില്‍ രാജാണ് പോലീസ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. പെരിയാര്‍ ഹോട്ടലിനോടു ചേര്‍ന്നുള്ള മാര്‍ത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസെത്തിയപ്പോള്‍ ആലുവ പുഴയിലേക്ക് ചാടിയ പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
സിസിടിവി ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നെന്നാണ് ലഭ്യമായിട്ടുള്ള വിവരം
ആലുവ ചാത്തന്‍പുറത്താണ് മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് പ്രതി കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് വിവരം. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം.




