
നാദാപുരം:പതിനാലു വയസ്സുള്ള ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 41 വർഷം കഠിനതടവും 52,000 മൂസ രൂപ പിഴയും ശിക്ഷ. ചെറുമോത്ത് സ്വദേശി മൂസ (64) യെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദ് അലി ശിക്ഷിച്ചത്.
2021 ആഗസ്തിലാണ് കേസിന് ആസ്പദമായ സംഭവം.ചെറുമോത്ത് സ്വദേശിയായ 14 വയസ്സുകാരനെ വളയം ടൗണിലെ ബസ്‌സ്‌റ്റോപ്പ് കെട്ടിടത്തിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും 50 രൂപ പാരിതോഷികം നൽകുകയും ചെയ്തു എന്നാണ് പരാതി.
കുട്ടിയും പിതാവും വളയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം കൺട്രോൾ റൂം ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത്, വളയം പൊലീസ് ഇൻസ്പെക്ടർ എ അജേഷ്, എഎസ്ഐ എൻ സി കുഞ്ഞുമോൾ എന്നിവരാണ് കേസിന്റെ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ മനോജ് അരൂർ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




