ധനകാര്യസ്ഥാപന ജീവനക്കാരിയില്‍നിന്ന് പണം തട്ടിപ്പറിച്ച പ്രതി പിടിയില്‍

HIGHLIGHTS : Accused of defrauding money from financial institution employee arrested

 

പയ്യന്നൂര്‍ : പണയസ്വര്‍ണം മാറ്റിവയ്ക്കാനെന്ന വ്യാജേന മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതിയെ മലപ്പുറത്തു നിന്ന് പയ്യന്നൂര്‍ എസ്‌ഐ സി സനീദിന്റെ നേതൃത്വത്തില്‍ പിടികൂടി. കുറ്റിപ്പുറത്തെ പാപ്പിനിശേരി വീട്ടില്‍ അബ്ദുള്‍ നാസറിനെ (40)യാണ് മലപ്പുറം കരുവാരക്കുണ്ടിലെ വാടക ക്വര്‍ട്ടേഴ്‌സില്‍ നിന്ന് പിടികൂടിയത്.

പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ ഡിന് സമീപം തിങ്കള്‍ പകല്‍ പതി നൊന്നോടെയാണ് സംഭവം. അഹ ല്യ ഫിനാന്‍സില്‍ പലിശ കൂടുതലാ ണെന്നും അവിടെ പണയവച്ച സ്വ ര്‍ണം മണപ്പുറം ഫിനാന്‍സിലേക്ക് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രതി മണപ്പുറം ഫിനാന്‍സ് പയ്യ ന്നൂര്‍ ബ്രാഞ്ച് മാനേജരെ സമീപി ച്ചു. മാനേജര്‍ ഉദുമയിലെ നിഷിത മറ്റൊരു ജീവനക്കാരിയെയും കുട്ടി പണവുമായി അഹല്യ ഫിനാന്‍സി ലേക്ക് പോകുന്നതിനിടെ 45,000 രൂപ തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെട്ടു. നിഷിത ഈ ദൃശ്യം ഫോ ണില്‍ പകര്‍ത്തിയിരുന്നു. പ്രതിയു ടെ ദൃശ്യവും ഫോണ്‍ നമ്പറും കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ചൊവ്വ പുലര്‍ച്ചെ നാലോടെ ഭാ ര്യയുമൊത്ത് താമസിക്കുന്ന ക്വര്‍ട്ടേ ഴ്സിലെത്തി അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

ചൊവ്വ രാവിലെ പയ്യന്നുരിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി സമാനമായ എട്ടോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!