വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്

മഞ്ചേരി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 85,000 രൂപ പിഴ യും ശിക്ഷ. നെടിയിരുപ്പ് മൂച്ചി ക്കുണ്ട് വീട്ടില്‍ ജയനെ (42)യാ ണ് മഞ്ചേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റ ഫ് ശിക്ഷിച്ചത്. വീട്ടില്‍ അതിക്ര മിച്ചുകയറിയ കുറ്റത്തിന് രണ്ടു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റ ത്തിന് മൂന്നുവര്‍ഷം കഠിന തട വും 25,000 രൂപ പിഴയും ശിക്ഷ യും അനുഭവിക്കണം. പ്രായപൂ ര്‍ത്തിയാകാത്തെ പെണ്‍കുട്ടി യെ ലൈംഗികമായി പീഡിപ്പിച്ച തിന് ഏഴുവര്‍ഷം കഠിന തട വും 50,000 രൂപ പിഴയും അടയ് ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വകുപ്പുകളിലും ഓരോമാ സംവീതം അധിക തടവും അനുഭവിക്കണം. പ്രതിയെ തവ നൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക യച്ചു.

പ്രതി പിഴയടക്കുന്നപക്ഷം പിഴ സംഖ്യ പെണ്‍കുട്ടിക്ക് നല്‍ കാനും ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീംപ്രകാ രം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീ ഗല്‍ സര്‍വീസസ് അതോറിറ്റി യോടും നിര്‍ദേശിച്ചു. പ്രോസി ക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരാ യി. 2024ലാണ് കേസിനാസ്പദ മായ സംഭവം. കൊണ്ടോട്ടി എസ്‌ഐയായിരുന്ന കെ ജെ ജിജോ അന്വേഷണം നടത്തി യാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top