തിരൂരില്‍ ബൈക്കിടിച്ച് റോഡില്‍ തലയിടിച്ച് വീണ് മധ്യവയസ്‌കന്‍ മരിച്ചു

തിരൂര്‍: ബൈക്കിടിച്ച് റോഡില്‍ തലയിടിച്ച് തെറിച്ച് വീണ് തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി മരിച്ചു. ഇല്ലത്തപ്പാടം വെള്ളക്കാട്ടില്‍ മുഹമ്മദ് കുട്ടി (56) ആണ് മരണപ്പെട്ടത്.

മുഹമ്മദ് കുട്ടി വെള്ളിയാഴ്ച രാവിലെ 3.30 ഓടെ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ ഇല്ലത്ത് പാടത്ത് വച്ചാണ് അപകടമുണ്ടായത്. റോഡില്‍ തെറിച്ച് വീണ് തലക്ക് സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് 4 മണിയോടെ മരണപ്പെടുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനാണ്.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പകല്‍ 2 മണിക്ക് കോട്ട് ജുമാ മസ്ജിദില്‍ കബറടക്കും.
‘ഭാര്യ. ആസ്യ മക്കള്‍ : മുഹമ്മദ് ഷമീം,
ഷബീബ്, ഷിയാസ്. മരുമകള്‍:റജ്‌ന

Share news
error: Content is protected !!
Scroll to Top