ലഡാക്കില്‍ സൈനിക ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ഘടകം പൊട്ടിത്തെറി ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
അപകടത്തില്‍ ക്രാഫ്റ്റ് മെന്‍ ശങ്കര റാവു ഗൊട്ടാപ്പു തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ ഹവില്‍ദാര്‍ ഷാനവാസ് അഹമ്മദ് ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്ന് സൈന്യം അറിയിച്ചു.
സെനീകരുടെ വീരമൃത്യുവില്‍ ഇന്ത്യന്‍ സൈന്യം അതീവദുഃഖം രേഖപ്പെടുത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




