മലപ്പുറം: പടിക്കല്‍ ദേശീയ പാതയില്‍ കല്ലുമായി പോകുന്ന ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പടപറമ്പ് സ്വദേശി വലിയപറമ്പില്‍ അബ്ദുള്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഹനീഫ(37),കോട്ടക്കല്‍ രണ്ടത്താണി പൂവ്വന്‍ചിന കുളക്കാട് താമസിക്കുന്ന കുന്നത്തൊടി സ്വദേശി അബുവിന്റെ മകന്‍ അന്‍വര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇടിയെ തുടര്‍ന്ന് ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



