പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ തിരുവത്ര അയിനിപ്പുള്ളി സെന്ററില്‍ ട്രാവലര്‍ ഡിവൈഡറിലിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.ഡ്രൈവര്‍ എടക്കഴിയൂര്‍ സ്വദേശി സഹീര്‍ (32), യാത്രക്കാരായ എടക്കഴിയൂര്‍ സ്വദേശികളായ ഷാഹിദ് (19), ദില്‍ഷന്‍ (19), ഫക്രുദീന്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എടക്കഴിയൂരില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പുറപ്പെട്ട ട്രാവലറാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




