സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം;യുവാവിനും യുവതിക്കും ദാരുണാന്ത്യം

HIGHLIGHTS : Accident involving a private bus and a bike; young man and woman die tragically

മലപ്പുറം: കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമര്‍ ജ്യോതി, ബന്ധുവായ ആദിത്യ എന്നിവരാണ് മരിച്ചത്.

sameeksha

ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കരിമ്പുഴ ടാമറിന്‍് ഹോട്ടലിന് സമീപം വെച്ച് സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമായി ഇടിച്ചത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച അമര്‍ ജ്യോതി നിലമ്പൂരില്‍ അഡ്വര്‍ടൈസിംഗ് സ്ഥാപനം നടത്തി വരികയാണ്. ആദിത്യ സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ത്ഥിയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!