പുതു പൊന്നാനിയില്‍ വാഹനാപകടം; വെളിമുക്ക് പാലക്കല്‍ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ചാവക്കാട് – പൊന്നാനി ദേശീയപാത, പുതുപൊന്നാനിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മൂന്നിയൂര്‍ വെളിമുക്ക് പാലക്കല്‍ മദ്രസക്ക് സമീപം കൊഴിശ്ശി വീട്ടില്‍ മുഹമ്മദ് മകന്‍ അബ്ദുള്‍ മജിദ് (38) ആണ് മരിച്ചത്.

പുതുപൊന്നാനിയില്‍ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ മജീദിനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top