ലോറിയില്‍ നിന്നും ഗ്രാനേറ്റ് ഇറക്കവെ പാളികള്‍ക്കിടയില്‍ പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

മഞ്ചേരി; പാണ്ടിക്കാട്ട് ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കവെ പാളികള്‍ക്കിടയില്‍ പെട്ട് തൊഴിലാളി മരിച്ചു.

പാണ്ടിക്കാട് കൊടശ്ശേരി റോക്‌സ് ലോണ്‍ മാര്‍ബിള്‍ ഷോപ്പിലെ തൊഴിലാളിയായ രാജസ്ഥാന്‍ സ്വദേശിയായ മണിലാല്‍(38)ആണ് അതിദാരുണമായി മരിച്ചത്. രാജസ്ഥാനില്‍ നിന്നെത്തിയ ലോഡിറക്കുമ്പോളാണ് അപകടമുണ്ടായത്. പാണ്ടിക്കാട് പോലീസും തിരുവാലി ഫയര്‍ ആന്‍ഡ് റസ്‌ക്യു ഉദ്യോഗസ്ഥരും ചേര്‍്ന്നാണ് മൃതദേഹം പുറത്തെടുത്തത്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top