വളാഞ്ചേരി : വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. ഇന്നലെ രാത്രി രണ്ട് മണിയോടുകൂടി മഹാരാഷ്ട്രയില്‍ നിന്നും പരിപ്പ് കയറ്റിയ ലോഡുമായി കൊച്ചിയിലേക്ക് പോകുന്ന ലോറി പുലര്‍ച്ചെ രണ്ട് മണിക്ക് വട്ടപ്പാറ വളവില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു അപകടം.
അപകടത്തില്‍ ഡ്രൈവര്‍ കര്‍ണാടക സ്വദേശിയായ രാജ് മുഹമ്മദ്, ക്ലീനറായ മുഹമ്മദ് റഫീഖ് എന്നിവര്‍ക്ക് പരിക്കേറ്റ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടയര്‍ പൊട്ടി നിയന്ത്രണം തെറ്റിയാണ് താഴ്ചയിലേക്ക് മറിയുവാന്‍ കാരണമെന്ന് പറയുന്നു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




