HIGHLIGHTS : Accident at Peechi Dam Reservoir; Another girl dies
തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണ അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആന്‍ഗ്രേയ്‌സ് ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആന്‍ഗ്രേയ്‌സ്.
അപകടത്തില്‍ ഇന്നലെ് 14 വയസുകാരിയായ അലീന മരിച്ചിരുന്നു.
ഇവര്‍ സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു . ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസര്‍വോയറില്‍ വീഴുകയായിരുന്നു. ഇവര്‍ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.