ഫറോക്കിൽ ബെൻസ് കാറും ദോസ്തും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് : ഫറോക്ക് കല്ലമ്പാറ കഷായപ്പടി പള്ളിക്ക് മുൻവശത്ത്. ബെൻസ് കാർ അശോഗ് ലയ്ലാന്റ് ദോസ്ത്തുമായി കൂട്ടി ഇടിച്ച് അപകടം.

ദോസ്ത്ൽ ഉണ്ടായിരുന്നവരെ ചെറിയ പരിക്കുകളോട് കൂടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കു ഗുരുതരമല്ല.

ദോസ്തിൽ നിന്നും ഓയിൽ ലീക്ക് ആയത് കാരണം റോഡ് ക്ലീൻ ചെയ്യാനായി മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി.

ഇന്നലെ രാത്രി 7:50 ഓട് കൂടിയായിരുന്നു സംഭവം.

കല്ലമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കാറെന്നാണ് വിവരം.

ഫറോക് പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top