Section

malabari-logo-mobile

ഹോമിലെ നവവധു കോഴിക്കോട്ടുകാരി….

HIGHLIGHTS : പ്രേക്ഷക ഹൃദയയങ്ങളില്‍ നോവുനിറച്ച് മുന്നേറുന്ന ഹോം എന്ന സിനിമയിലെ എല്ലാ അഭിനേതാക്കളും തങ്ങളുടെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്....

പ്രേക്ഷക ഹൃദയയങ്ങളില്‍ നോവുനിറച്ച് മുന്നേറുന്ന ഹോം എന്ന സിനിമയിലെ എല്ലാ അഭിനേതാക്കളും തങ്ങളുടെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.

ഈ കുഞ്ഞുസിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ മാത്രമല്ല സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ബാസി അവതരിപ്പിക്കുന്ന സംവിധായകന്‍ ആന്റണി ഒലിവര്‍ ട്വിസ്റ്റിന്റെ ഭാവിവധുവായ പ്രിയയായി അഭിനയിച്ച പെണ്‍കുട്ടി പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചുകഴിഞ്ഞു. പുതുമുഖമാണ് ഇവരെന്നാണ് എല്ലാവരും കരുതുന്നത്.

sameeksha-malabarinews

കോഴിക്കോട്ടുകാരി ദീപ തോമസ് ആണ് ഈ അഭിനേത്രി. ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രത്തിലൂടെയാണ് ദീപ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തില്‍ ഒരു ജൂനിയര്‍ ഡോക്ടറായിരുന്നു. ഫഹദിന്റെ ട്രാന്‍സില്‍ ക്വയര്‍ പാട്ടുകാരിയായും, മോഹന്‍കുമാര്‍ ഫാന്‍സില്‍ വിനയ് ഫോര്‍ട്ടിന്റെ കാമുകിയായും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്.

തനി കോഴിക്കോട്ടുകാരിയായ ദീപയെ നമുക്കൊന്നു പരിയചപ്പെടാം.

കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന തോമസ് മാത്യു എട്ടിയില്‍ ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ അധ്യാപിക എല്‍സി വര്‍ഗ്ഗീസ് ദമ്പതികളുടെ മകളാണ് ദീപ. മെഡിക്കല്‍ കോളേജിനടുത്ത് കോവൂര്‍ പാലാഴി എംഎല്‍എ റോഡില്‍ ദേവഗിരി പബ്ലിക് സ്‌കൂളിന് സമീപത്താണ് ദീപയുടെവീട്.

സെന്റ് ജോസഫ്‌സ ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ പഠിച്ചത്. ദേവഗിരി സേവിയോ എച്ച്എസ്എസില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ദീപ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ബിഎസ് സി നഴ്‌സിങ് പൂര്‍ത്തിയാക്കി. ഈ പഠനകാലത്താണ് ദീപ മോഡലങ് ചെയ്യാന്‍ തുടങ്ങുന്നത് ഇതിനിടെ മിസ് മില്ലേനിയം മത്സരത്തില്‍ അവസാനറൗണ്ടിലും, മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ റണ്ണര്‍ അപ്പുമായി.
ആലുക്കാസും ഭീമയുമടക്കമുള്ള സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ച ദീപ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരസ്യചിത്രങ്ങളിലുമുണ്ടായിരുന്നു. വെബ് സീരീസായ കരിക്കിലും ദീപയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി.

മൂത്ത സഹോദരിയായ ദീപ്തി കാനഡയില്‍ നഴ്‌സാണ്. അനിയന്‍ദീപക് മൈസൂരുവില്‍ വിദ്യാര്‍ത്ഥിയാണ്.

ഹോം എന്ന ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രം ദീപ തോമസിന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റാകുമെന്നാണ് വിലയിരുത്തല്‍..ആശംസിക്കാം.. ഈ കോഴിക്കോട്ടുകാരിക്ക് മികച്ച കഥാപാത്രങ്ങള്‍ ഇനിയും ലഭിക്കട്ടേയെന്ന്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!