മലപ്പുറം: ചീക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂളിനോട് ചേര്‍ന്നുള്ള വഴിയില്‍ വച്ചാണ് ആക്രമണം.
തെങ്ങിന് മുകളിലുള്ള തേനീച്ചക്കൂട് ഇളകിവീഴുകയായിരുന്നു. പരുന്ത് കൊത്തി കൂടിളകിയപ്പോള്‍ നൂറുകണക്കിന് തേനീച്ചകള്‍ കൂട്ടമായെത്തി കുത്തുകയായിരുന്നു. ചീക്കോട് ഗവ യുപി സ്‌കളിലെ വിദ്യാര്‍ഥികള്‍ക്ക് ആണ് കുത്തേറ്റത്.
കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




