കോഴിക്കോട് രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയില്‍

പ്രതീകാത്മക ചിത്രംകോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു.

ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ ഇന്ന് കണ്ടെത്തിയത്. തൊട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ജോലിക്ക് പോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top