ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതിയുടെ പരിഗണനയില്‍

ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഉന്നത സ്വാധീനമുള്ള ആര്യന്‍ ഖാന് ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീല്‍ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്തു സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വന്‍ തോതില്‍ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ചു എന്‍.സി.ബി സമര്‍പ്പിച്ച വാട്സ്ആപ്പ് തെളിവുകള്‍ കോടതി പൂര്‍ണമായും അംഗീകരിച്ചു.

അതേസമയം, ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍. കഴിഞ്ഞ ഓഗസ്റ്റില്‍ സമാനമായ ഒരു കേസില്‍ മയക്കുമരുന്ന് കേസില്‍ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് തിരുത്താന്‍ അവസരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top