വിശ്വരൂപം എന്ന ചിത്രവുമായി ബന്ധപ്പെട്ട നടത്തിയ വിവാദ പരമാര്‍ശത്തിന് ആമീര്‍ ഖാന്‍ കമല്‍ ഹസനോട് പരസ്യമായി മാപ്പ് പറഞ്ഞു. മുംബൈയിലെ ഒരു ചടങ്ങിനിടയില്‍ മിസ്റ്റര്‍ പെര്‍ഫക്ഷന്‍ ഉലകനായകനോട് മാപ്പു പറഞ്ഞത്.
2013 ല്‍ കമല്‍ഹാസന്റെ വിശ്വരൂപം വന്‍ വിവാദത്തില്‍ നിരോധനം നേരിടുന്ന ഘട്ടത്തില്‍ നടത്തിയ പ്രസ്താവനയാണ് ആമിറിനെ ഇരുത്തി ചിന്തിച്ചത്. ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുമ്പോള്‍ സിനിമയിലെ പ്രമേയം ആളുകളെ വേദനിപ്പിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ അത് നിരോധിക്കണമെന്നായിരുന്നു ആമിറിന്റെ പക്ഷം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ ഇക്കാര്യം ഓര്‍മ്മിച്ചെടുത്ത ആമിര്‍ പരസ്യമായി മാപ്പ് ചോദിക്കാനും തയ്യാറായി.
ഒരേ മേഖലയില്‍ നിന്നും വന്നവര്‍ എന്ന നിലയില്‍ താങ്കള്‍ക്ക് പിന്തുണ നല്‍കേണ്ട ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും വ്യക്തമാക്കിയ ആമിര്‍ താന്‍ മാനസികമായി തകര്‍ന്ന സമയത്തായിരുന്നു ഇക്കാര്യം പറഞ്ഞതെന്നും ഇപ്പോള്‍ അദ്ദേഹത്തോട് താന്‍ പരസ്യമായി മാപ്പു ചോദിക്കുന്നതായും പറഞ്ഞു.
സ്വന്തം ചിത്രമായ പി കെ വിവാദങ്ങള്‍ വിളിച്ചു വരുത്തിയപ്പോഴാണ് ആമിറിന് ഇക്കാര്യത്തില്‍ ബോധോദയം ഉണ്ടായത്. ആത്മീയതയെ പരിഹസിക്കുന്ന ചിത്രത്തിനെതിരേ അനേകം മതനേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ കൊണ്ട് സിനിമകള്‍ നിരോധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് മാപ്പു പറഞ്ഞുകൊണ്ട് ആമിര്‍ കൂട്ടിച്ചേര്‍ത്തു



