ഗോവയില്‍ അക്കൗണ്ട് തുറന്ന് ആം ആദ്മി

ഗോവയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്ത് രണ്ട് സീറ്റുകളാണ് ആം ആദ്മി നേടിയത്. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആം ആദ്മി വെട്ടിപ്പിടിച്ചത്. ആം ആദ്മി നേതാവ് വിന്‍സേ വീഗസും ക്രൂസ് സില്‍വയുമാണ് ഇവിടെ ജയിച്ചത്. 6087 വോട്ടുകളാണ് വിന്‍സേ വീഗസ് നേടിയത്. 5107 വോട്ടുകളാണ് ക്രൂസ് സില്‍വ നേടിയത്.

ഗോവയില്‍ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ തുടക്കമാണിതെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 2013 ല്‍ ഡല്‍ഹിയില്‍ ഞെട്ടിക്കുന്ന വിജയം നേടിയ ആംആദ്മി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലും വിജയക്കൊടി പാറിച്ചത്. ഗോവയിലും രണ്ട് സീറ്റ് നേടിയതോടെ പാര്‍ട്ടിയുടെ പ്രസക്തിയും സാധ്യതയും വര്‍ധിക്കുകയാണ്.

ഭരണമികവുകൊണ്ടാണ് ഡല്‍ഹിക്ക് പുറത്തേക്കും ആംആദ്മിക്ക് സീറ്റുകളുണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ മികച്ച നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്. അഴിമതി രഹിത മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടിയുടെ ജനനം. ഡല്‍ഹിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാള്‍ കൂടുതല്‍ ശക്തനാകുകയാണ്.

ക്യാപ്റ്റന്‍ അമരീന്ദ്രര്‍ സിംഗ് ,പ്രകാശ് സിംഗ് , മുഖ്യമന്ത്രി ഛന്നി, നവ്‌ജ്യോത് സിസിംഗ് സിദ്ദു അടക്കം പ്രധാന നേതാക്കളെ വീഴ്ത്തിയാണ് എഎപിയുടെ ചരിത്രനേട്ടം. വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

 

Share news
error: Content is protected !!
Scroll to Top