കോഴിക്കോട്: ചികിത്സയിലിരുന്ന യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് മരിച്ചത്.
രണ്ടുദിവസം മുമ്പാണ് ഇദേഹത്തെ പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത അസ്‌കര്‍ ഇന്നലെ രാത്രി 31 ാം വാര്‍ഡില്‍ എത്തി ജനല്‍ വഴി ചാടുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




