വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തിരൂരങ്ങാടി: ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാറക്കടവ് തെക്കേപാടം റോഡിലെ പരേതനായ പാണ്ടികശാല കേലുക്കുട്ടിയുടെ മകന്‍ ദേവദാസ്(44) ആണ് മരിച്ചത്.

നവംബര്‍ 14ന് ചെമ്മാട്-കോഴിക്കോട് റോഡില്‍ മാനിപ്പാടത്ത് ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു .

അവിവാഹിതനാണ്. അമ്മ: തങ്ക സഹോദരങ്ങള്‍: സുബ്രഹ്‌മണ്യന്‍ വിലാസിനി, മോഹനന്‍, ബാബു ,ശശി

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top