പെട്രോള്‍ പമ്പില്‍, പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പില്‍, പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43)ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

ഇരിങ്ങാലക്കുട മറീന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കുപ്പിയുമായി പെട്രോള്‍ പമ്പില്‍ എത്തിയ ഷാനവാസ് പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പമ്പ് ജീവനക്കാര്‍ കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, തുടര്‍ന്ന് കന്നാസുമായി എത്തി പെട്രോള്‍ വാങ്ങിയ ശേഷം ദേഹത്ത് ഒഴിച്ച് പോക്കറ്റില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഷാനവാസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ മരണമടയുകയായിരുന്നു.കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top