HIGHLIGHTS : A young man who came to see the Palourkotta waterfall fell to his death from a cliff.

മലപ്പുറം : മലപ്പുറത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടില്‍ നിന്ന് വീണ് മരിച്ചു. വെങ്ങാട് സ്വദേശി ശിഹാബുദ്ദീന്‍ (45) ആണ് മരിച്ചത്. പാലൂര്‍ക്കോട്ട വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകളില്‍ നിന്ന് വീണാണ് അപകടം. രണ്ടുപേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ കടുങ്ങപുരം പാലൂര്‍ക്കോട്ട വെള്ളച്ചാട്ടത്തിനു മുകളിലാണ് അപകടം നടന്നത്. പെരുന്നാള്‍ അവധി പ്രമാണിച്ച് സന്ദര്‍ശകരുടെ തിരക്ക് കൂടുതലായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.

വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തുള്ള വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ദീനെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലും ഒരാളെ മാലാപറമ്പ് എം.ഇ.എസ്. ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു