സ്ത്രീയുടെ സ്വര്‍ണ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍

HIGHLIGHTS : A young man who broke a woman's gold necklace was arrested

താനൂര്‍: സ്ത്രീയുടെ സ്വര്‍ണ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. താനൂര്‍ സ്വദേശി പൗരകത്തു ഷംസുദ്ധീന്‍ ( 23 ) എന്നയാളെയാണ് താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം , സബ് ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .

ഇന്നലെ ഉച്ചക്ക് കാട്ടിലങ്ങാടി ഊട്ടി കോളനി റോഡിലൂടെ പരാതിക്കാരി നടന്നു പോകുന്ന സമയം ആണ്  സംഭവം. ചെമ്മണ്ണൂര്‍ ഫീല്‍ഡ് വര്‍ക്ക് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന പരാതിക്കാരി ജോലിക്ക് പോകുന്ന സമയം പിന്നിലൂടെ വന്ന മോഷ്ടാവ് സ്ത്രീയുടെ കഴുത്തില്‍ കിടന്നിരുന്ന രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിക്കുകയായിരുന്നു. സ്ത്രീക്ക് കഴുത്തില്‍ പിന്‍വശം പരിക്ക് പറ്റി.

sameeksha-malabarinews

നാട്ടുകാര്‍ സ്ഥലത്തു സംശയാസ്പദമായി കണ്ട ആളെ തടഞ്ഞു നിര്‍ത്തി ചോദിച്ചെങ്കിലും കുറ്റം സമ്മതിച്ചില്ല.തുടര്‍ന്നു പരാതിക്കാരി താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ച പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുകയും പോലീസ് തടഞ്ഞു വെച്ച ആളെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല.

തുടര്‍ന്നു പോലീസ് CCTV കളും മറ്റും പരിശോധിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തടഞ്ഞു വെച്ച ആള്‍ തന്നെ ആണ് മാല പൊട്ടിച്ചത് എന്ന് വ്യക്തമാവുകയും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ആയിരുന്നു. ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം സബ് ഇന്‍സ്പെക്ടര്‍ സുജിത് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സലേഷ്, ശ്രീജിത്ത്, പ്രശോബ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!