HIGHLIGHTS : employment opportunities; Recruitment of CCTV Technician in Mancheri Medical College
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സി.സി.ടി.വി ടെക്നീഷ്യന്‍ നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സി.സി.ടി.വി ടെക്നീഷ്യന്‍ ആന്റ് റിസപ്ഷനിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത ഐ.ടി.ഐ ഇലക്ട്രോണിക്സ് / എം.ആര്‍.ടി.വി അല്ലെങ്കില്‍ ഇലക്‍ട്രോണിക്സ്/ ഇ.സി.ഇ/ ഇ.ഇ.ഇയില്‍ ഗവ.അംഗീകൃത ഡിപ്ലോമ / ബി.ടെക് ആണ് യോഗ്യത. സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് മോണിട്ടറിങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം.
റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വൈറോളജി ലാബില്‍ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കുള്ള നിയമനമാണ്. മെഡിക്കല്‍ മൈക്രോബയോളജി/ വൈറോളജി/ ഇമ്യൂണോളജി/ ബയോടെക്നോളജി/ മോളിക്യുലാര്‍ ബയോളജിയില്‍ ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മേല്‍ വിഷയങ്ങളില്‍ പി.ജി ബിരുദം ആണ് യോഗ്യത. പ്രതിമാസം 31,000 രൂപയാണ് വേതനം. പ്രായപരിധി 30 വയസ്സ്. എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം ഇളവ് ലഭിക്കും. നിയമനത്തിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലുടെ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2764056.
ബി.പി.സി , ട്രെയിനര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളത്തിന്റെ മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള വിവിധ ബി.ആർ.സികളിൽ ഒഴിവുള്ള ബി.പി.സി, ട്രെയ്നർ തസ്‌തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഗവൺമെന്റ്/എയ്‌ഡഡ് സ്‌കൂളുകളിൽ സർവ്വീസിലുള്ള, ഹയർസെക്കന്ററി, സെക്കന്ററി, പ്രൈമറി അധ്യാപകർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്ന അധ്യാപകർക്ക് സർവ്വീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും സേവന കാലാവധി ഉണ്ടാവണം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ നിശ്ചിത മാതൃകയിൽ സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി മലപ്പുറം ജില്ലാ പ്രോജക്‌ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ കെ.എസ്.ആർ. പാർട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും നിലവിൽ വിജിലൻസ് കേസോ നടപടിയോ നേരിടുന്നില്ല എന്നും ശിക്ഷാ നടപടികൾക്ക് വിധേയമായിട്ടില്ല എന്നുമുള്ള സാക്ഷ്യപ്പെടുത്തലോടു കൂടിയ മാതൃവകുപ്പിന്റെ നിരാക്ഷേപ പത്രവും/എയ്‌ഡഡ് സ്കൂളാണെങ്കിൽ മാനേജരുടെ നിരാക്ഷേപ പത്രവും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8606017874
ട്രേഡ്സ്മാന്‍ നിയമനം
മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ ആണ് യോഗ്യത. നിയമനത്തിനായുള്ള എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 9.30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം. വിശദ വിവരങ്ങള്‍ www.gptcmanjeri.inഎന്ന വെബ്‍സൈറ്റില്‍ ലഭിക്കും.
ഗസ്റ്റ് ലക്ചറര്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക് / എം. ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.