HIGHLIGHTS : Two people died after being hit by a train between Tanur and Tirur
താനൂര്‍: താനൂരിനും തിരൂരിനും ഇടയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ബി.പി അങ്ങാടി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുംകുളത്ത് സുരേഷിന്റെ ഭാര്യ ഷൈബയാണ് (36) ശനിയാഴ്ച രാവിലെ പുത്തന്‍തെരുവില്‍ വെച്ച് ട്രയിന്‍ തട്ടി മരിച്ചത്.
തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷൈബ. താനൂര്‍ പുത്തന്‍തെരുവില്‍ വെച്ചാണ് ട്രയിന്‍ തട്ടിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കും.ജിഷ്ണു, വിഷ്ണു, ആദിഷ് എന്നിവര്‍ മക്കളാണ്.
മറ്റൊരു സംഭവത്തില്‍ തിരൂര്‍ തുമരക്കാവിനടുത്ത് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് കാലത്താണ് സംഭംവം. 60നും 65നും ഇടയില്‍ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. രാവിലെ കണ്ണൂര്‍ കോയമ്പത്തൂര്‍ ട്രെയിന്‍ തട്ടിയാണ് മരണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരൂര്‍ RPF, നാട്ടുകാരും, TDRF വോളന്റിയര്‍മാരും ചേര്‍ന്ന് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു