കുറ്റിപ്പുറം മിനി പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കുറ്റിപ്പുറം:കുറ്റിപ്പുറം മിനിപമ്പയില്‍ നമ്പ്രകടവില്‍ കുളിക്കാനെത്തിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മങ്കാട് വീട്ടില്‍ വിവേക്(18)നെയാണ് കാണാതായത്.

ഇന്ന് രാവിലെ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയതായിരുന്നു. കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊന്നാനി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

സാധാരണ ആളുകള്‍ കുളിക്കാനെത്തുന്ന കടവാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top