മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഇരിങ്ങോള്‍ ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മര്‍ദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായാണ് വിവരം.കൊല്ലപ്പെട്ട യുവാവിന്റെ വ്യക്തിവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top