കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് കഞ്ചാവെന്ന് പറഞ്ഞ് കബളിപ്പിച്ച് പകരം പത്രക്കെട്ട് പൊതിഞ്ഞു നല്‍കിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന ഗിരീഷ് കുമാര്‍, തിരുവല്ല സ്വദേശി ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ാണ് ഇവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്.
2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 10പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ കഞ്ചാവ് നല്‍കുന്നതിന് പകരം ഇയാള്‍ പത്രക്കടലാസ് പൊതിഞ്ഞാണ് കൊടുത്തത്. ഇതേ തുടര്‍ന്ന് പ്രകോപിതരായ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളില്‍ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. നീത് രവികുമാര്‍, അഭിഷേക് പി. നായര്‍, ചിക്കു എന്ന ഡി. ലിബിന്‍, സതീഷ്, സജീദ്, രതീഷ് കുമാര്‍ എന്നിവരെയാണ് പൊലീസ് നേരത്തേ പിടികൂടിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
ഗാന്ധിനഗര്‍ എസ് എച്ച് ഒ കെ ഷിജി, എസ് ഐ മാരായ പ്രദീപ് ലാല്‍, മനോജ്, സി.പി.ഒ.മാരായ പ്രവീണ്‍, രാഗേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.




