
തൃശൂര്‍: തളിക്കുളം ദേശീയ പാതയിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീഴുകയായിരുന്നു. സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. സ്വകാര്യ മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്.
അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മഴയത്ത് വെള്ളം നിറഞ്ഞ് കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



