പൊന്നി:കര്‍മ റോഡില്‍ ബൈക്കുകള്‍ കൂട്ടയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.പൊന്നാനി കോട്ടത്തറ സ്വദേശി സജയന്‍(39)ആണ് മരിച്ചത്.
തിരൂര്‍ പുത്തൂര്‍ സ്വദേശികളായ പ്രവീണ്‍(22) , ശരത്ത്(19) , ചന്തപ്പടി സ്വദേശി ജാഫര്‍(38)എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ചേര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജയനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് പൊന്നാനി കര്‍മ റോഡില്‍ മിനി സ്‌റ്റേഡിയത്തിന് സമീപത്തുവെച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടയിടിച്ചത്.



