വോട്ട് ചെയ്ത് വീട്ടിലെത്തിയ യുവാവ് മരണപ്പെട്ടു

താനാളൂർ: താനാളുർ പകര തീണ്ടാപ്പാറ നന്ദനിൽ അഹമ്മദ്‌ കുട്ടിയുടെ മകൻ അലവി (50) വോട്ട് ചെയ്തു വീട്ടിലെത്തി ഹൃദയാഘാതം മൂലം മരണപ്പെട്ടു. താനാളൂർ വാർഡ് 7 ഒ. കെ പാറ മദ്രസയിൽ ഉച്ചക്ക് 12 മണിയോടെ എത്തി വോട്ട് ചെയ്തിരുന്നു.

വീട്ടിലെത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാറ്ററിംഗ് സ്ഥാപന ഉടമയായിരുന്നു. മാതാവ്: ആമിന. ഭാര്യ: സുമയ്യ. മകൻ: സിയാദ്. സഹോദരങ്ങൾ: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top