തിരൂരങ്ങാടി: ദേശീയപാതയില്‍ കൊളപ്പുറത്ത് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകന്‍ ഷഹദ് (20) ആണ് മരിച്ചത്.
കഴിഞ്ഞ 23ന് കൊളപ്പുറം അത്താണിക്കല്‍ വച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഷഹദിനും ബന്ധു ജിഷാനും ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശികളായ ആറു പേര്‍ക്കും പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷഹദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




