പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ യുവാവ് കാറിടിച്ചു മരിച്ചു.തൈക്കോണ്ടൊ പരിശീലകനായ ഉപ്പുണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ ചിറമംഗലം അംബേദ്കര്‍ റോഡിന് സമീപമാണ് അപകടം സംഭവിച്ച്ത. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഇദേഹം നടത്തുന്ന പൂരപ്പുഴയിലെ കരാട്ടെ പരിശീലന ക്ലാസ്സിലേക്ക് നടന്ന് പോവും വഴിയാണ് കാറിടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ്; പരേതനായ രാമന്‍, അമ്മ;ചിന്ന. ഭാര്യ:സുബിത.മക്കള്‍:ശ്രീകാന്ത്,ശ്രീശാന്ത്,ശ്രീദര്‍ശ്.മുന്‍ പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ ഹരിദാസന്‍ സഹോദരനാണ്.



