ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂരമര്‍ദ്ദനം

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്‌ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ മര്‍ദ്ദനമെന്ന് പാരിതി. യുവതിയുടെ കണ്ണിനു ഗുരുതര പരിക്കേറ്റു. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നു .പ്രതി ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന

കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലില്‍ ആണ് സംഭവം .യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിര്‍ഷാദ് എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് ഐപിസി 341,323,324,354 വകുപ്പുകള്‍ ചേര്‍ത്തു കേസ് രെജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

വീട്ടില്‍ യുവതിയുടെ ഉമ്മയും യുവതിയും മാത്രമാണ് താമസം .യുവതിയുടെ പിതാവ് ഖത്തറില്‍ ജോലി ചെയ്യുകയാണ് .

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ

”തന്റെ നാട്ടിലുള്ള മിര്‍ഷാദ് എന്നയാള്‍ എന്റെ ഇന്‍സ്റ്റാഗ്രാം ഐഡി യിലേക് നിരന്തരം അശ്‌ളീല മെസേജ് അയക്കുകയും അത് ഇന്‍സ്റ്റഗ്രാം വഴി തന്നെ മറുപടിയും നലികിയിട്ടും വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്റെ വീട്ടില്‍ പോയ് വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയും ചെയ്തു .അതിന്റെ വൈര്യഗത്തില്‍ ആണ് തന്നെ അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ക്രൂരമായി ഉപദ്രവിച്ചത് .ആക്രമണത്തില്‍ തന്റെ കണ്ണിനും തലക്കും പരിക്കേല്‍ക്കുകയും വിവിവാഹ നിശ്ചയ സമയത് കെട്ടിയ സ്വര്‍ണ്ണം നഷ്ടപ്പെടുകയും ചെയ്തു.

കൊടുവള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും മറ്റൊരു പെണ്‍കുട്ടിക്കും ഇതുപോലെ സംഭവിക്കരുതെന്നും യുവതി പറയുന്നു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top