Section

malabari-logo-mobile

കോഴിക്കോട് വീട് പൊളിച്ചു മാറ്റുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു

HIGHLIGHTS : A worker died when the roof collapsed while demolishing a house in Kozhikode

കോഴിക്കോട് കാരാപ്പറമ്പില്‍ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം.

ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രണ്ടു പേരായിരുന്നു പൊളിക്കുന്നുണ്ടായിരുന്നത്. അതില്‍ ഒരാളുടെ ശരീരത്തിലേക്കാണ് മേല്‍ക്കൂര വീണത്.

sameeksha-malabarinews

അടിയില്‍കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൂടെ ഉണ്ടായിരുന്നയാള്‍ പുറത്തായിരുന്നതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മേല്‍ക്കൂര മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!