HIGHLIGHTS : A woman who was undergoing treatment for a cake stuck in her throat on the eve of her daughter's wedding died.

താനൂർ :പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പിൽ സൈനബ (44) യാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കെയായിരുന്നു മരണം.
പിതാവ് : പരേതനായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി. ഉമ്മ: പരേതയായ ഉണ്ണീമ. ഭർത്താവ്: ചെമ്പൻ ഇസ്ഹാഖ് (എടവണ്ണ ഒതായി). മകൾ : ഖൈറുന്നീസ. മരുമകൻ : സൽമാൻ തൊട്ടിയിൽ (താനാളൂർ )
സഹോദരങ്ങൾ : അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുന്നാസർ, അബ്ദുൽ ജലീൽ, ഫാത്തിമ, പരേതനായ അബ്ദുൽ കാദിർ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു