
പാലക്കാട്: അട്ടപ്പാടി മേഖലയില്‍ കാട്ടാന ആക്രമണം. മേയാന്‍ വിട്ട കാളയ കാട്ടാന കുത്തിക്കൊന്നു. അട്ടപ്പാടി പാലൂര്‍ ആനക്കട്ടി ഊരില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് മേയാന്‍ വിട്ടിരുന്ന കാളയെ ആണ് കാട്ടാന കുത്തിക്കൊന്നത്. പാലൂര്‍ സ്വദേശി ബാലന്റെ കാളയെയാണ് ആന കുത്തിയതായി സ്ഥിരീകരിച്ചത്.
മേയാന്‍ വിട്ട കാള തിരികെ വരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ആക്രമണം സ്ഥിരീകരിച്ചത്. ആറ് ആനകളുടെ കൂട്ടമാണ് ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലെന്ന് വനം വകുപ്പിന്റെ പരിശോധയിലും സ്ഥിരീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



