റോഡിൽ ആണി വിതറി പഞ്ചറാക്കി,വിവാഹസംഘത്തിന്റെ കാർ ത‍ടഞ്ഞ് വൻ കവർച്ച; 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു

ബിദർ: കർണാടകയെ ഞെട്ടിച്ച് വീണ്ടും വൻ കവർച്ച. ബിദർ ജില്ലയിൽ കാർ യാത്രക്കാരെയാണ് കൊള്ളയടിച്ചത്. 24 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന് പരാതി.

ബിദറിൽ ഹൈദരാബാദ് – മഹാരാഷ്ട്ര ദേശീയപാതയിലാണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരെയാണ് കൊള്ളയടിച്ചത്. റോഡിൽ ആണി വിതറി കാ‍ർ പഞ്ചറാക്കിയായിരുന്നു കവർച്ച. കൊള്ളയടിക്കപ്പെട്ടത് യെത്ഗാവ് സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി.

ബസവകല്യാൺ പൊലീസ് കേസെടുത്തെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top