HIGHLIGHTS : A vigilance inquiry was ordered against ADGP MR Ajith Kumar
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. വിജിലന്‍സ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയില്‍ തുടരാന്‍ കഴിയില്ല. ഡിജിപി ശുപാര്‍ശ നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.
എസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ പൊലിസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മുറിച്ച മരം അജിത് കുമാറിനും നല്‍കിയെന്നാണ് പിവി അന്‍വറിന്റെ ആരോപണം. ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിര്‍മ്മാണം അടക്കം ആരോപണത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു