HIGHLIGHTS : A truck rammed into people sleeping on the footpath; three died
ഡല്‍ഹി:ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയില്‍ പുലര്‍ച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരില്‍ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന കാന്റര്‍ ട്രക്ക് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടിയിട്ടുണ്ട്.