തോട്ടില്‍ മാലിന്യം തള്ളിയ മൂന്നംഗ സംഘം പിടിയില്‍

അരിക്കോട് : തേക്കിന്‍ ചുവട് തോട്ടുമുക്കം റോഡില്‍ അരിമ്പ്രകു ത്ത് റിസര്‍വ് വനത്തോടു ചേര്‍ന്നുള്ള തോട്ടില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ മൂന്നംഗ സംഘത്തെ കൊടുമ്പുഴ ഫോറസ്റ്റ് ഓഫീസര്‍മാര്‍ പിടികൂടി. പാലക്കാട് സ്വദേശി കെ സൈതലവി (54). ഇരുവേറ്റി സ്വദേശി മുഹമ്മദ് (33), മഞ്ചേരി സ്വദേശി ഫിറോസ്ഖാന്‍ (33) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു.

വനത്തില്‍ മാലിന്യം തള്ളുന്ന സംഘത്തെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മാലിന്യമെടുത്ത എരഞ്ഞിമാവുള്ള ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി ചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ പി മുനീറുദ്ധീന്‍, വി സി രജീഷ്, ആകാശ് ചന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top