പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തളളിയിട്ടു കൊന്നു

ചെന്നൈ: പ്രണയഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി.ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനിലാണ് ഏറെ ദാരുണമായ ഈ സംഭവം നടന്നത്.

ചെന്നൈയിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സത്യ(20) ആണ് കൊല്ലപ്പെട്ടത്. ആദംബാക്കം സ്വദേശി സതീഷ്(32) ആണ് പെണ്‍കുട്ടിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

കുറച്ച് ദിവസങ്ങളായി സതീഷ് പെണ്‍കുട്ടിയെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ത്ഥനടത്തി ബുദ്ധിമുട്ടിച്ചിരുന്നതായി പോലീസ് പറയുന്നു.ടി. നഗര്‍ സ്വദേശിയായ പോലീസ് കോണ്‍സറ്റബിളിന്റെ മകളാണ് സത്യ.

സത്യ വീട്ടിലേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. സത്യയും സതീഷും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇതിടെ ഇയാള്‍ പെണ്‍കുട്ടിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. മറ്റ് യാത്രക്കാര്‍ അടുത്തെത്തുമ്പോഴേക്കും എല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top