തിരൂരങ്ങാടി : ചെറുമുക്കില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വേങ്ങര ചേറൂര്‍ സ്വദേശി പനക്കല്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് നാഷിഹ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറുമുക്ക് കുണ്ടൂര്‍ റോഡില്‍ റഹ്‌മത്ത് നഗറില്‍ വെച്ചാണ് അപകടം.
ഉമ്മയുടെ വീടായ ചെറുമുക്ക് എറപറമ്പന്‍ അബ്ദുറഹ്‌മാന്‍ ഹാജിയുടെ വീട്ടിലേക്ക് വന്നതായിരുന്നു. രാവിലെ അങ്ങാടിയില്‍ പോയി വരുമ്പോഴാണ് അപകടം. ചേറൂര്‍ പി പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




