കൊച്ചി തേവരയില്‍ വിദ്യാര്‍ഥി ഫ്‌ലാറ്റില്‍ നിന്നു വീണു മരിച്ചു. നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം.
വീണു തലയ്ക്കു ഗുരുതര പരുക്കുകളോടെ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തേവര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം ആശുപ്രതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




