
വള്ളിക്കുന്ന് :18 വർഷത്തെ സൈനിക സേവനത്തിന് ശേഷം ബാംഗ്ളൂർ എം.ഇ.ജി.യിൽ നിന്ന് ഹവിൽദാർ ആയി വിരമിച്ച് നാട്ടിലെത്തിയ സൈനികന് നാടിന്റെ ഉജ്വല വരവേൽപ്പ്.വള്ളിക്കു ന്ന് അത്താണിക്കൽ പാറക്കണ്ണി സ്വദേശി സി. സി. അനീഷ് ബാംഗ്ലൂർ മദ്രാസ് റെജിമെന്റ് ഗ്രൂപ്പിൽ സൈനികനായി സേവനം തുടങ്ങി സ്വപ്രയത്നം കൊണ്ട് എൻ. എസ്.ജി യിൽ എത്തിച്ചേരുകയും നാലുവർഷം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് .
സർവീസസിന്റെ ഹോക്കി ദേശീയ ടീമിൽ അംഗവുമായിരുന്നു. ഒരു പ്ലസ് ടു വിദ്യാർത്ഥി ആയിരിക്കെ തന്നെ പട്ടാളത്തിൽ സേവനമനുഷ്ഠിച്ച് രാജ്യത്തെ സേവിക്കണമെന്ന് അതിയായ ആഗ്രഹം ഒടുവിൽ സൈന്യത്തിൽ തന്നെ കൊണ്ടെത്തിക്കുകയായിരുന്നു. വിരമിച്ച് എത്തിയ അനീഷിന് ഒലിപ്രം അങ്ങാടിയിൽ ആണ് നാട്ടുകാർ സ്വീകരണം നൽകിയത്.
മേലയിൽ വിജയൻ. നമ്പാല ഹരി ഗോവിന്ദൻ, നമ്പാല അനൂപ്,സി. സി. രാജേഷ്, ജയരാജൻ, ചെനയിൽ നന്ദകുമാർ,പി. രാജേഷ് എന്നിവർ നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




