വള്ളിക്കുന്ന്:ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുവാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യത്തെ സംരക്ഷിക്കുവാന്‍ ഇന്ത്യന്‍ ജനത മുന്നിട്ടിറങ്ങണമെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് ഷാജി പച്ചേരി.
മോദി സര്‍ക്കാറിന്റെ വോട്ട് കൊള്ളക്കെതിരെ അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി വീരേന്ദ്രകുമാര്‍, രഘുനാഥ് കെ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം പ്രസിഡണ്ട് കോശി പി തോമസ് അധ്യക്ഷത വച്ചു. വിനോദ് കൂനേരി, നിസാര്‍ ചോനാരി, മൂച്ചിക്കല്‍ കാരിക്കുട്ടി, ഷാജി തോട്ടത്തില്‍, രാജന്‍ കു ഴിക്കാട്ടില്‍, ലോകേശന്‍, സലീഷ് വി വി, ഡാനിയല്‍. സി, മനോഹരന്‍ കാരിയില്‍ , എ എം അഗീഷ് , സുരേഷ് സദ്ഗമ യ, പ്രേമ തോട്ടത്തില്‍, നദീലാ ഗോപിനാഥ്, തിലകം എംപി എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



